Times Kerala

വാര്‍ത്ത വായിക്കുന്നതിനിടെ അവതാരിക മലര്‍ന്നടിച്ചു വീഴുന്ന രംഗങ്ങള്‍ വൈറല്‍

 

വാര്‍ത്ത വായിക്കുന്നതിനിടെ അവതാരകര്‍ക്ക് പോലതരത്തിലുള്ള അബദ്ധങ്ങളും പറ്റാറുണ്ട് ഇതൊക്കെ ചിരിക്കു വക നല്കാരുമുണ്ട്.എന്നാല്‍ ഇപ്പോള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കെ അവതാരക കാലിടറി മലര്‍ന്നടിച്ച് വീഴുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്വിറ്റ്‌സര്‍ലണ്ടിലെ ഒരു ചാനല്‍ അവതാരകയ്ക്കാണ് അപകടമുണ്ടായത്. കാലാവസ്ഥാ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെ മുന്നോട്ട് കാല്‍ വെച്ചതും മലര്‍ന്നടിച്ച് വീഴുകയായിരുന്നു. ലൈവായി തന്നെ ഈ വീഴ്ചയുടെ ദൃശ്യങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയും ചെയ്തു. പിന്നാലെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗവുമായി.

Related Topics

Share this story