Times Kerala

കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്നു ശവശരീരത്തെ പലതവണ ബലാത്സംഗം ചെയ്തശേഷം യുവാവ് തൂങ്ങി മരിച്ചു

 

അർടിയോം ഇഖകോവ് എന്ന 19 കാരൻ കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്ന് ശവശരീരത്തെ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്.കോലക്കു ശേഷം  ആദ്യ തവണത്തെ ശാരീരിക ബന്ധപ്പെടല്‍ കഴിഞ്ഞ്  ഈ കൗമാരക്കാരൻ ഭക്ഷണം കഴിക്കുകയും പിന്നീട് ഒരിക്കൽ കൂടി മൃതദേഹത്തെ ബലാത്സംഗം ചെയ്യുകയും പിന്നീട് തൂങ്ങി മരിക്കുകയുമായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. തന്റെ കാമുകിയായിരുന്ന ടാടിയാന സ്ട്രകോവാസിനെയാണ് ഇഖകോവ് ഇത്തരത്തിൽ പൈശാചികമായി വകവരുത്തിയിരിക്കുന്നത്. കാമുകി തന്നെ വഞ്ചിച്ചുവെന്ന സംശയമാണ് ഈ ക്രൂരകൃത്യം ചെയ്യാൻ കൗമാരക്കാരനെ പ്രേരിപ്പിച്ചതെന്നും വെളിപ്പെട്ടിരുന്നു.

കാമുകിയെ ആദ്യം ശ്വാസം മുട്ടിച്ച് മരണത്തിലേക്ക് തള്ളി വിടുകയായിരുന്നു ഈ 19 കാരൻ ചെയ്തിരുന്നത്. തുടർന്ന് അവൾ മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ ആദ്യ വട്ടം ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് ഇഖകോവ് സാൻഡ് വിച്ച് കഴിഞ്ഞ് വന്ന് പരിശോധിച്ചപ്പോൾ പെൺകുട്ടിയുടെ ഹൃദയം മിടിക്കുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോൾ കത്തികൊണ്ട് കുത്തി മരണം ഉറപ്പാക്കി വീണ്ടും ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.മറ്റൊരു ചെറുപ്പക്കാരനുമായി യുവതിക്ക് ബന്ധമുണ്ടെന്നറിഞ്ഞതിന്റെ പ്രതികാരമായിട്ടാണ് ഇഖകോവ് ഈ കൃത്യം നിർവഹിച്ചിരിക്കുന്നത്.

Related Topics

Share this story