Times Kerala

രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല: മുസ്ലീം യുവാവിനെ പ്രണയിച്ചതിന് യുപിയില്‍ വിധവയെ സഹോദരങ്ങള്‍ ശ്വാസംമുട്ടിച്ച് കൊന്നു

 
രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല: മുസ്ലീം യുവാവിനെ പ്രണയിച്ചതിന് യുപിയില്‍ വിധവയെ  സഹോദരങ്ങള്‍ ശ്വാസംമുട്ടിച്ച് കൊന്നു

ലക്നൗ:രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. മുസ്‌ലിം സമുദായത്തിലെ യുവാവുമായി പ്രണയത്തിലായ വിവധവയായ സ്ത്രീയെ സഹോദരങ്ങള്‍ ചേര്‍ന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം സഹോദരങ്ങള്‍ ചേര്‍ന്ന് യുവതിയുടെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ കൂക്ഡ ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ട യുവതിയുടെ സഹോദരങ്ങളായ സുമിത് കുമാര്‍, സോനു എന്നിവരെ കൊലക്കുറ്റം ചുമത്തി ന്യൂ മന്ദി പൊലീസ് അറസ്റ്റ് ചെയ്തു.

35കാരിയായ യുവതിയെ കാണാതായതിനെ തുടർന്ന്കാമുകന്‍ സുല്‍ഫിക്കര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. തങ്ങളുടെ ബന്ധം അറിഞ്ഞ ബന്ധുക്കള്‍ യുവതിയെ കൊലപ്പെടുത്തി പൊലീസ് അറിയാതെ സംസ്കരിച്ചുവെന്നാണ് ഇയാള്‍ നല്‍കിയ പരാതി. രണ്ട് വര്‍ഷം മുമ്പ് ഒരു അപകടത്തിലാണ് യുവതിയുടെ ഭര്‍ത്താവ് മരിക്കുന്നത്. തുടര്‍ന്ന് സുല്‍ഫിക്കറുമായി പ്രണയത്തിലായ യുവതി ഇയാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു.

Related Topics

Share this story