Times Kerala

അഫ്ഗാനിസ്ഥാനിൽ “സേവ് ദി ചിൽഡ്രൻ’ ഓഫീസിനു നേരെ ആക്രമണം: മൂന്ന് മരണം

 

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജലാലബാദിൽ “സേവ് ദി ചിൽഡ്രൻ’ ഓഫീസിനു നേരെ ഉണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു. ഓഫീസിനു പുറത്ത് കാർ ബോംബ് സ്ഫോടനം നടത്തിയ ശേഷമാണ് ആക്രമികൾ കെട്ടിടത്തിനുള്ളിൽ പ്രവേശിപ്പിച്ചത്. കെട്ടിടത്തിനുള്ളിൽ അഭയംതേടിയവരെ സുരക്ഷസേന രക്ഷപ്പെടുത്തി. എല്ലാ ഭീകരരെയും കീഴ്പ്പെടുത്തിയതായും ഏറ്റുമുട്ടൽ അവസാനിച്ചതായും സുരക്ഷസേന കൂട്ടിച്ചേർത്തു

Related Topics

Share this story