Times Kerala

അടിവസ്ത്രം പുറത്തുകാണുന്നു: എയര്‍ ഏഷ്യ എയര്‍ഹോസ്റ്റസുമാര്‍ക്ക് എതിരെ പരാതി

 

ലണ്ടണ്‍: എയര്‍ ഏഷ്യാ വിമാനത്തിലെ വനിതാ ജീവനക്കാരുടെ ഡ്രസ് കോഡിനെതിരെ മലേഷ്യന്‍ സെനറ്റര്‍ക്ക് യാത്രക്കാരിയുടെ പരാതി. അടിവസ്ത്രം പുറത്ത് കാണുന്ന രീതിയിലുള്ള ഇവരുടെ വസ്ത്ര ധാരണം തനിക്ക് അരോചകമായി തോന്നുന്നുവെന്നാണ് ജൂണ്‍ റോബേര്‍ട്സണ്‍ എന്ന ന്യൂസിലന്‍ഡ് സ്വദേശിനിയുടെ കത്തില്‍ പറയുന്നത്.

യൂറോപ്യന്‍ എയര്‍ലൈന്‍സുകളിലും ന്യൂസിലന്‍ഡ്, അമേരിക്ക, ഓസ്ട്രേലിയ എന്നിവടങ്ങളിലെ വിമാനങ്ങളിലേയും ജീവനക്കാര്‍ ഇത്തരം ഇറക്കം കുറഞ്ഞ വസത്രം ധരിക്കില്ല. എയര്‍ ഏഷ്യയിലെ ജീവനക്കാരുടേത് വെറുപ്പുളവാക്കുന്ന വസ്ത്ര രീതിയും ഒട്ടും ആശാസ്യമല്ലാത്ത പെരുമാറ്റമാണെന്നും ഇവര്‍ സെനറ്റര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ജൂണ്‍ റോബേര്‍ട്സണ്‍ അക്വാലന്‍ഡില്‍ നിന്ന് ക്വാലാലംപൂരിലേക്ക് യാത്ര ചെയ്തത്. മലേഷ്യയെ പോലെ മികച്ച ആദരണീയ രാജ്യം സ്ത്രീകള്‍ വേശ്യകളെപോലെ പെരുമാറുന്നത് അനുവദിക്കാന്‍ പാടുണ്ടോയെന്നും അവര്‍ ചോദിച്ചു. മലേഷ്യന്‍ സെനറ്റര്‍ ദാകുര് ഹനഫി മാമതിനാണജൂണ്‍ റോബേര്‍ട്സണ്‍ പരാതി നല്‍കിയത്.

Related Topics

Share this story