Nature

സംസ്ഥാനപാതയിലൂടെ മൃതദേഹവുമായി സഞ്ചരിച്ച ആംബുലന്‍സിന് തീപിടിച്ചു

വെഞ്ഞാറമൂട് : സംസ്ഥാനപാതയിലൂടെ മൃതദേഹവുമായി സഞ്ചരിച്ച ആംബുലന്‍സിന് തീപിടിച്ചു. പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ആംബുലന്‍സ് നിര്‍ത്തി മൃതദേഹം പുറത്തെടുത്ത് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തിറക്കി. അതുകൊണ്ട് തന്നെ ആളപായമില്ല.

ഇന്നലെ ഉച്ചയ്ക്ക് വെഞ്ഞാറമൂടിൽ വച്ചാണ് അപകടം നടന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നു കൊട്ടാരക്കര സ്വദേശിയുടെ മൃതദേഹവുമായി പോയ ആംബുലന്‍സിനാണ് തീപിടിച്ചത്.

തീയും കറുത്ത പുകയും ശക്തമായി പടര്‍ന്നതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി റോഡിലെ മറ്റു വാഹനങ്ങള്‍ സുരക്ഷിതമാക്കി. അഗ്നിരക്ഷാസേനയും എത്തിയെങ്കിലും വാഹനം പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു.

You might also like

Comments are closed.