Nature

പാ​ലാ​രി​വ​ട്ടം പാലം അഴിമതി കേസ് അട്ടിമറിക്കാൻ ശ്രമിച്ച മു​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാലം അഴിമതി കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ച്ച മു​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. പ്ര​തി​ക​ളു​മാ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ണ​മി​ട​പാ​ട് ന​ട​ത്തി​യ​താ​യു​ള്ള വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സസ്പെൻഷൻ ന​ട​പ​ടി. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​ടേ​താ​ണ് ന​ട​പ​ടി.

കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് ഡി​വൈ​എ​സ്പി അ​ശോ​ക് കു​മാ​റി​നെ​യും ഇ​ട​നി​ല​നി​ന്ന​താ​യി ക​ണ്ടെ​ത്തി​യ ഫോ​ർ​ട്ട് സി​ഐ ഷെ​റി​ക്കി​നെ​യു​മാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഇവർക്കെതിരെ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​നും സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ട്ടു.

You might also like

Comments are closed.