Times Kerala

എന്തിനാണ് സംവിധായകൻ ഒരു സിനിമ പാതിവഴിയിൽ ഉപേക്ഷിക്കുന്നത്, സിനിമ പൂർത്തിയാക്കാൻ പൈസ ഇല്ലാത്തത് കൊണ്ടോ,​ അതോ സിനിമയുടെ നല്ലതിന് വേണ്ടി ചില കാര്യങ്ങൾ ചൂണ്ടി കാണിച്ചത് കൊണ്ടോ” ; സംവിധായകൻ മിഷ്കിനെതിരെ വിശാൽ

 
എന്തിനാണ് സംവിധായകൻ ഒരു സിനിമ പാതിവഴിയിൽ ഉപേക്ഷിക്കുന്നത്, സിനിമ പൂർത്തിയാക്കാൻ പൈസ ഇല്ലാത്തത് കൊണ്ടോ,​ അതോ സിനിമയുടെ നല്ലതിന് വേണ്ടി ചില കാര്യങ്ങൾ ചൂണ്ടി കാണിച്ചത് കൊണ്ടോ” ; സംവിധായകൻ മിഷ്കിനെതിരെ വിശാൽ

സംവിധായകൻ മിഷ്കിനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ചൂടുപിടിച്ചിരിക്കുയാണ്. നടനും നിർമ്മാതാവുമായ വിശാൽ നായകനാകുന്ന തുപ്പറിവാളൻ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് വിവാദം തുടങ്ങുന്നത്. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിശാൽ.

തുപ്പറിവാളൻ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ച് ഒരു ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് സിനിമയുടെ സംവിധാനത്തിൽ നിന്നും മിഷ്കിൻ പുറത്താകുന്നത്. അദ്ദേഹത്തിന്റെ പ്രവൃത്തി തന്നെ അദ്ഭുതപ്പെടുത്തിയെന്ന് വിശാൽ പറഞ്ഞു. സിനിമയുടെ ബജറ്റ് 40 കോടിക്ക് മുകളിൽ എത്തിയപ്പോഴാണ് വിശാലും മിഷ്കിനും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. പ്രശ്നത്തെ തുടർന്ന് മിഷ്കിൻ ചിത്രം ഉപേക്ഷിക്കുകയും വിശാൽ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുക്കുകയും ചെയ്തു.13 കോടി രൂപ മിഷ്കിൻ സിനിമയ്ക്കായി വെറുതെ ചിലവഴിച്ചു കളഞ്ഞെന്നാണ് ആരോപണം.

” എന്തിനാണ് സംവിധായകൻ ഒരു സിനിമ പാതിവഴിയിൽ ഉപേക്ഷിക്കുന്നത്. സിനിമ പൂർത്തിയാക്കാൻ പൈസ ഇല്ലാത്തത് കൊണ്ടോ,​ അതോ സിനിമയുടെ നല്ലതിന് വേണ്ടി ചില കാര്യങ്ങൾ ചൂണ്ടി കാണിച്ചത് കൊണ്ടോ.” വിശാൽ ചോദിക്കുന്നു. സിനിമ പൂർത്തിയാക്കാനുള്ള പണം നിർമ്മാതാവിന്റെ കൈയിൽ ഇല്ലെന്നാണ് തുപ്പറിവാളൻ രണ്ടിന്റെ സംവിധാനത്തിൽ നിന്നും പിൻമാറിയ ശേഷം മിഷ്കിൻ പ്രതികരിച്ചത്. വിവാദത്തെ തുടർന്ന് മിഷ്കിൻ പുറത്ത് പോയത് നിർമ്മാതാക്കൾക്കുള്ള മുന്നറിയിപ്പാണെന്നും വിശാൽ പറഞ്ഞു.

Related Topics

Share this story