Times Kerala

ഭാവന വിവാഹിതയായി; കന്നഡ നിര്‍മ്മാതാവ് നവീനാണ് ഭാവനയ്ക്ക് താലിചാര്‍ത്തിയത്

 

തൃശൂര്‍: സിനിമാ താരം ഭാവന വിവാഹിതയായി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് കന്നഡ നിര്‍മ്മാതാവ് നവീനാണ് ഭാവനയ്ക്ക് താലിചാര്‍ത്തിയത്. ക്ഷേത്രത്തില്‍ നക്ഷത്രത്തിളക്കത്തോടെ നടിയെത്തിയപ്പോള്‍ പഴുതുകളടച്ചുള്ള സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. ആരാധകര്‍ ഏറെയുള്ള നടിയുടെ വിവാഹം തൃശൂര്‍ ആഘോഷത്തോടെ ഏറ്റെടുത്തു. മഞ്ജു വാര്യരും രമ്യാ നമ്പീശനും അടക്കമുള്ള സുഹൃത്തുക്കളും ക്ഷേത്രത്തിലെത്തി. അതിനപ്പുറം ബന്ധുക്കള്‍ മാത്രമാണ് ഭാവനയുടെ താലികെട്ടിന് സാക്ഷ്യം വഹിക്കാനെത്തിയത്. സുരക്ഷാകാരണങ്ങളാല്‍ കഴിയുന്നതും വേണ്ടപ്പെട്ടവരെ മാത്രമേ താലികെട്ടിന് പങ്കെടുപ്പിക്കാവൂവെന്ന നിര്‍ദ്ദേശം പൊലീസ് ഭാവനയുടെ ബന്ധുക്കള്‍ക്ക് നല്‍കിയിരുന്നു.

കന്നട നിര്‍മ്മാതാവ് നവീനാണ് വരന്‍, ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. സ്വര്‍ണ നിറത്തിലുള്ള ഡിസൈനര്‍ സാരിയാണ് വിവാഹത്തിനായി ഭാവന ധരിച്ചിരിക്കുന്നത്.

Related Topics

Share this story