Times Kerala

ഒരു പോണ്‍ നായിക കൂടി ആത്മഹത്യ ചെയ്തു, മൂന്നുമാസത്തിനിടയില്‍ ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ നായിക

 

അമേരിക്കയില്‍ ദശലക്ഷങ്ങളുടെ ബിസിനസ് ആണ് പോണ്‍ വ്യവസായം. നിരവധി മനുഷ്യര്‍ക്ക് അവരുടെ ജീവിതമാര്‍ഗം കൂടിയാണ് ഇത്. എന്നാല്‍ അമേരിക്കയില്‍ പോണ്‍ നായികമാരുടെ തുടര്‍ച്ചായയുള്ള ആത്മഹത്യയാണ് ഇപ്പോള്‍ വാര്‍ത്താകളില്‍ നിറയുന്നത്. ഒലിവിയ ലുവ എന്ന 23 കാരിയാണ് ഒടുവില്‍ മരണത്തിനു കീഴടങ്ങിയത്. നീലച്ചിത്ര നായികയായ ഇവര്‍ വെസ്റ്റ് ഹോളിവുഡിലെ പുനരധിവാസ കേന്ദ്രത്തിലായിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായതിനെ തുടര്‍ന്നാണു ഇവരെ പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.

2017 ഏപ്രിലിലായിരുന്നു എല്‍.എ ഡയറക്ട് മോഡല്‍സ് എന്ന ഏജന്‍സിയില്‍ ചേര്‍ന്ന ഇവര്‍ നിലചിത്രങ്ങളില്‍ അഭിനയിച്ചു തുടങ്ങിയത്. എന്നാല്‍ ഓക്‌ടോബറായതോടെ ഇവര്‍ അഭിനയം ഉപേക്ഷിക്കുകയായിരുന്നു. അപ്പോഴേയ്ക്കും ഇവര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിക്കഴിഞ്ഞിവരുന്നു. വീട്ടില്‍ നിന്നുള്ള എതിര്‍പ്പുകൂടി ശക്തമായതിനെ തുടര്‍ന്ന് ഇവര്‍ പുനരധിവാസ കേന്ദ്രത്തെ ആശ്രയിക്കുകയായിരുന്നു.

മദ്യവും മരുന്നും ചേര്‍ത്ത് അമിതഡോസ് ഉള്ളില്‍ ചെന്നതാണ് ഇവരുടെ മരണ കാരണം എന്നു പറയുന്നു. ഈ കൊല്ലം ആദ്യം അഭിനയ രംഗത്തേയ്ക്കു തിരിച്ചു വരാം എന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍ എന്നു പറയുന്നു. പോണ്‍ സിനിമകളില്‍ തകര്‍ത്ത് അഭിനയിക്കുന്ന പലരും പിന്നീടു കടുത്ത ജീവിതനൈരാശ്യത്തില്‍പ്പെടുകയാണ്. മൂന്നു മാസത്തിനിടയില്‍ മരിക്കുന്ന അഞ്ചാമത്തെ നായികയാണ് ഒലിവിയ ലൂവ. ഇവര്‍ അംഗമായ ഏജന്‍സിയിലെ തന്നെ നായികയായ ഒലിവിയ നോവ ആത്മഹത്യ ചെയ്തു ദിവസങ്ങള്‍ക്കു മുമ്പാണ്.

Related Topics

Share this story