Nature

എറണാകുളം ജില്ലാ പഞ്ചായത്തിൽ കൊറോണ കോവിഡ് 19 പ്രതിരോധ പ്രോട്ടോകോൾ

കാക്കനാട് : ജില്ലയിൽ കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലാ പഞ്ചായത്തിൽ കൊറോണ പ്രതിരോധ പ്രോട്ടോകോൾ പ്രഖ്യാപിച്ചു .ഇന്ന് കൂടിയ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ വന്ന നിർദേശപ്രകാരമാണ് എല്ലാ മെമ്പർമാർക്കും ജീവനക്കാർക്കും പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും മുൻകരുതലിനായി മാസ്ക് , ഹാൻഡ് സാനിറ്റൈസർ , ഗ്ലോവ്സ് എന്നിവ വിതരണം ചെയ്യാനും അഡ്വ : ബി. എ അബ്ദുൽ മുത്തലിബ് അധ്യക്ഷനായ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനിച്ചത് .

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽനിന്നും നിരവധി ആളുകൾ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ജില്ലാ പഞ്ചായത്തിൽ കൊറോണ ഭീഷണി ഒഴിയുന്നതു വരെ വിട്ടുവീഴ്ചകൾ ഇല്ലാതെ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമെന്ന് ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ബി .എ അബ്ദുൽ മുത്തലിബ് പറഞ്ഞു . എടത്തല ഡിവിഷൻ മെമ്പർ അസലഫ് പാറേക്കാടനാണ് ജില്ലാ പഞ്ചായത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കണം എന്ന നിർദ്ദേശം വച്ചത് .

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ,മെമ്പർമാരായ സോനാ ജയരാജ് , എ.പി സുബാഷ് , ഷീബ ജോസ് , സൗമ്യ ശശി , സെക്രട്ടറി അജി ഫ്രാന്‍സിസ് എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു ..

You might also like

Leave A Reply

Your email address will not be published.