Times Kerala

നടി ജയഭാരതിയുടെ വീട്ടിൽ മോഷണം: 31 പവന്‍ കവര്‍ന്നു; ഡ്രൈവർ അടക്കം രണ്ടുപേർ അറസ്റ്റിൽ

 
നടി ജയഭാരതിയുടെ വീട്ടിൽ മോഷണം: 31 പവന്‍ കവര്‍ന്നു; ഡ്രൈവർ അടക്കം രണ്ടുപേർ അറസ്റ്റിൽ

ചെന്നൈ: നടി ജയഭാരതിയുടെ ചെന്നൈയിലെ വീട്ടിൽനിന്ന് 31 പവൻ സ്വർണാഭരണം കവർന്ന രണ്ടുപേർ അറസ്റ്റിൽ. വീട്ടിലെ താത്കാലിക ഡ്രൈവർ ഇബ്രാഹിം, സുരക്ഷാജീവനക്കാരൻ ബഹദൂർ എന്നിവരാണ് പിടിയിലായത്. മാർച്ച് അഞ്ചിനാണ് സ്വർണം നഷ്ടമായതായി നടി പോലീസിൽ പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്.ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ട്. കാണാതായ സ്വര്‍ണ്ണം ഇവരുടെ പക്കല്‍ നിന്നും ലഭിച്ചതായി നടി പറഞ്ഞു.

Related Topics

Share this story