Times Kerala

‘മരക്കാർ’ ചിത്രത്തിന്റെ ലോ കോസ്റ്റ് ട്രെയിലർ; വൈറലായി ട്രോൾ വീഡിയോ…!!!

 
‘മരക്കാർ’ ചിത്രത്തിന്റെ ലോ കോസ്റ്റ് ട്രെയിലർ; വൈറലായി ട്രോൾ വീഡിയോ…!!!

പ്രിയദർശൻ ഒരുക്കുന്ന  മോഹൻലാൽ നായകനാവുന്ന ചിത്രമാണ്  ‘മരക്കാർ, അറബിക്കടലിൻ്റെ സിംഹം’. ചിത്രത്തിൻ്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ട്രെയിലർ വളരെ വേഗത്തിൽ വൈറലായി. ഇതേ തുടർന്ന് ട്രെയിലറിൻ്റെ ലോക് കോസ്റ്റ് വെർഷനും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

പ്രമുഖ ട്രോളൻ അതുൽ സജീവ് ഒരുക്കിയ ലോ കോസ്റ്റ് ട്രെയിലറാണ് ചിരി പടർത്തി സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. പഴയ മലയാള സിനിമകളിലെ സീനുകൾ ചേർത്തുവെച്ച് അതിവിദഗ്ധമായാണ് ലോ കോസ്റ്റ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. മരക്കാർ ട്രെയിലറിലെ ഓരോ സീനുകൾക്കും അനുയോജ്യമായ കോമഡി രംഗങ്ങൾ ചേർത്തുവച്ച് തയ്യാറാക്കിയ ട്രെയിലർ ട്രോൾ ഗ്രൂപ്പായ ഇൻ്റർനാഷണൽ ചളു യൂണിയനിലാണ് അതുൽ പോസ്റ്റ് ചെയ്തത്. തുടർന്ന് ഇത് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

Related Topics

Share this story