Times Kerala

ദളപതി വിജയ്യുടെ പൊളിറ്റിക്കൽ ആശയങ്ങൾ വളരെ മികച്ചതാണ്,അദ്ദേഹം  രാഷ്ട്രീയത്തിൽ വന്നാൽ സൂപ്പർ ആയിരിക്കും; ദുൽഖർ സൽമാൻ

 
ദളപതി വിജയ്യുടെ പൊളിറ്റിക്കൽ ആശയങ്ങൾ വളരെ മികച്ചതാണ്,അദ്ദേഹം  രാഷ്ട്രീയത്തിൽ വന്നാൽ സൂപ്പർ ആയിരിക്കും; ദുൽഖർ സൽമാൻ

2012 ഫെബ്രുവരി മൂന്നിനായിരുന്നു ദുൽഖർ സൽമാൻ എന്ന നടന്റെ മലയാള സിനിമയിലേക്കുള്ള എൻട്രി. ഒരു പറ്റം യുവാക്കൾ ഒരുക്കിയ ‘സെക്കന്റ് ഷോ’ആയിരുന്നു ദുൽഖറിന്റെ ആദ്യ ചിത്രം. ശേഷം ഒരുപിടി നല്ല സിനിമകളുടെ ഭാഗമായ ദുൽഖർ ഇതിനോടകം തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു.

ദുൽഖർ നിർമ്മിച്ച് അഭിനയിച്ച അനൂപ് സത്യൻ ചിത്രമായ വരനെ ആവശ്യമുണ്ട് എന്ന മലയാള ചിത്രം സൂപ്പർ ഹിറ്റായതിനു പിന്നാലെ, ദുൽഖർ നായകനായി എത്തിയ തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയ് അടിത്താൽ എന്ന റൊമാന്റിക് ത്രില്ലർ ചിത്രവും മികച്ച പ്രതികരണം നേടി വിജയത്തിലേക്ക് മുന്നേറുകയാണ്. ഇപ്പോൾ ആ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒട്ടേറെ തമിഴ് ചാനലുകൾക്കു ദുൽഖർ അഭിമുഖവും നൽകുന്നുണ്ട്. അങ്ങനെ സൺ ടിവിയുടെ വണക്കം തമിഴ എന്ന പരിപാടിയിൽ ദുൽഖറിനോട് ചോദിച്ച ഒരു ചോദ്യവും അതിനു ദുൽഖർ നൽകിയ മറുപടിയും ശ്രദ്ധ നേടുകയാണ്. ഏതു തമിഴ് നടൻ രാഷ്ട്രീയത്തിൽ വന്നാൽ നന്നായിരിക്കും എന്നാണ് അവതാരകർ ചോദിച്ചത്. അതിനു ദുൽഖർ നൽകിയ ഉത്തരം ദളപതി വിജയ് രാഷ്ട്രീയത്തിൽ വന്നാൽ സൂപ്പർ ആയിരിക്കുമെന്നാണ്. ഇപ്പോൾ തന്നെ അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ ആശയങ്ങൾ വളരെ മികച്ചതാണ് എന്നും ദുൽഖർ സൽമാൻ സൂചിപ്പിക്കുന്നു

Related Topics

Share this story