ജിദ്ദ: ഇന്ത്യക്കാരടക്കം 289 തീവ്രവാദികളെ സഊദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നാലു മാസത്തിനിടെയാണ് പതിമൂന്നു രാജ്യങ്ങളില്‍ നിന്നുള്ള ഭീകരരെ അറസ്റ്റ് ചെയ്തെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു.
185 സ്വദേശികളെയും 47 പേര് യെമനികളും 14പേര് സിറിയക്കാരും 12പാകിസ്ഥാനികളും 12പേരും ഈജിപ്തുകാരുമാണ്. ഇന്ത്യക്കാര്‍ ആറു പേരും നാലു റഷ്യക്കാരുമാണ് പിടിയിലായത്. സുഡാനികള്‍ അമേരിക്ക, ബഹ്റൈന്‍, എത്യോപ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനു കീഴിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ ഭീകരരുടെ എണ്ണം 19 ആയി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സഊദിയില്‍ ഇതുവരെ 5310 പേരെയാണ് ഭീകര പ്രവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്. ഇക്കൂട്ടത്തില്‍ 4413 പേരും സ്വദേശികളാണ്. 316 യെമനികളും 90 പേര് പാക്കിസ്ഥാനികളും 63 പേര് ഈജിപ്തുകാരുമാണ്.
Comments are closed.