Times Kerala

ബിഗ് ബോസ് ഇങ്ങനെ വെറുപ്പിക്കൽസ് തന്നെ തുടരാൻ ആണ് ഭാവമെങ്കിൽ ഇനിയുള്ള കാലങ്ങളിൽ  അരിയാഹാരം കഴിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് വിഷമം ഉണ്ടാകാനുള്ള സാധ്യത തീരെയില്ല ; ഷമ്മി തിലകൻ

 
ബിഗ് ബോസ് ഇങ്ങനെ വെറുപ്പിക്കൽസ് തന്നെ തുടരാൻ ആണ് ഭാവമെങ്കിൽ ഇനിയുള്ള കാലങ്ങളിൽ  അരിയാഹാരം കഴിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് വിഷമം ഉണ്ടാകാനുള്ള സാധ്യത തീരെയില്ല ; ഷമ്മി തിലകൻ

ബിഗ് ബോസ് സീസണ്‍ രണ്ട് അറുപതാം ദിനത്തിലേക്ക് എത്തിയിരിക്കുകയാണ്. വാശിയേറിയ പോരാട്ടങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പരമാവധി പോയിന്റുകള്‍ നേടാനുള്ള ശ്രമത്തിലാണ് മത്സരാര്‍ത്ഥികള്‍. സോഷ്യൽ മീഡിയയിൽ കൂടുതലായി കേൾക്കുന്ന പേരാണ് രജിത് കുമാർ എന്നുള്ളത്.  ഒട്ടനവധി സെലിബ്രിറ്റികളും സാധാരണക്കാരുമാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ വഴി രജിത് കുമാറിന് പിന്തുണ അറിയിച്ചു രംഗത്ത് വന്നിരുന്നു ഇപ്പോൾ സിനിമ നടനും, ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷമ്മി തിലകനാണ് രജിത്തിന്‌ ആശംസയും പിന്തുണയുമായി എത്തിയത്.

ഷമ്മി തിലകന്റെ വാക്കുകൾ ഇങ്ങനെ;

ഷോയിൽ പങ്കെടുക്കാൻ വന്നവരിൽ ഒട്ടുമിക്ക ആളുകളും പരിചയക്കാരും പ്രിയപെട്ടവരുമാണ്. എന്നാൽ ഒരു “കളിയെ”, “വലിയകാര്യം” എന്നുകണ്ട് വിലയിരുത്തുന്നതും, മാർക്കിടുന്നതുമൊക്കെ; കളിക്കാരോടുള്ള ഇഷ്ടാനിഷ്ടങ്ങൾ മുൻനിർത്തി ആകരുത്. മറിച്ച്; കളിയിലെ അവരുടെ പ്രകടന മികവും, ആത്മാർത്ഥതയും, സത്യസന്ധതയും ഒക്കെയാണ് പരിഗണിക്കപ്പെടേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷമ്മി തൻെറ അഭിപ്രായ പ്രകടനം നടത്തിയത്.

ഈ ഷോയിൽ താൻ ഏറെ ഇഷ്ടപ്പെടുന്നതും, മാർക്ക് നൽകുവാൻ ഇഷ്ടപ്പെടുന്നതും ഡോക്ടർ രജിത്കുമാറിന് മാത്രമാണ്. പൊയ്മുഖം അണിയാതെ, ആത്മാർത്ഥമായി, ധൈര്യസമേതം കളിക്കുന്ന ഒരേയൊരു കളിക്കാരൻ അദ്ദേഹം മാത്രമാണ്. അദ്ദേഹത്തിന് വിജയാശംസകൾ എന്നും ഷമ്മി പറയുന്നു. മാത്രമല്ല കഴിഞ്ഞ കുറെ ദിവസങ്ങളായി ഷോയുടെ വിശ്വാസ്യതയിൽ മങ്ങൽ ഏറ്റതായും അദ്ദേഹം അറിയിച്ചു.

ബിഗ് ബോസിലേക്ക് തനിക്കും ക്ഷണം ഉണ്ടായിരുന്നതായും എന്നാൽ മറ്റൊരു കരാറിൽ ഏർപ്പെട്ടു പോയതിനാൽ ആ ക്ഷണം നിരസിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു. പങ്കെടുക്കാതെ വന്നതിൽ അന്ന് വിഷമിച്ചിരുന്നു. എന്നാൽ ഇന്ന് വിഷമം തീരെയില്ലെന്നും ഇനിയും ഇങ്ങനെ വെറുപ്പിക്കൽസ് തന്നെ തുടരാൻ ആണ് ഭാവമെങ്കിൽ ഇനിയുള്ള കാലങ്ങളിലും അരിയാഹാരം കഴിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് വിഷമം ഉണ്ടാകാനുള്ള സാധ്യത തീരെയില്ലെന്നും ഷമ്മി ഫേസ്ബുക്കിൽ കുറിച്ചു

Related Topics

Share this story