Times Kerala

ആദ്യം മൊബൈലില്‍ അശ്ലീല വീഡിയോ കാണിച്ചു; പിന്നെ പീഡിപ്പിച്ചു; പന്ത്രണ്ടുകാരിയെ മാനഭംഗപ്പെടുത്തിയ മദ്രസ അധ്യാപകന്‍ ഒളിവില്‍

 

നന്ദഡ്: മഹാരാഷ്ട്രയിലെ നന്ദഡില്‍ പന്ത്രണ്ടുകാരിയെ മദ്രസ അധ്യാപകന്‍ മാനഭംഗപ്പെടുത്തി. നന്ദഡിലെ ഇസ്ലാമിയ അറേബ്യ സെമിനാരിയിലെ അധ്യാപകനായ മൗലവി സാബിര്‍ ഫറൂഖിയാണ് കുട്ടിയെ പീഡിപ്പിച്ചത്. മൊബൈലില്‍ അശ്ലീല വീഡിയോ കാണിച്ചതിനു ശേഷമാണ് ഇയാള്‍ കുട്ടിയെ ഇരയാക്കിയത്. ഇയാള്‍ നിലവില്‍ ഒളിവിലാണ്.

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ അമ്മയെ പരാതി നല്‍കരുതെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയ മൂന്നു രാഷ്ട്രീയ നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ഖലീല്‍ പട്ടേല്‍, നവാബ് പട്ടേല്‍, ഇബ്രിഷ് ഭഗ്വാന്‍ എന്നീ നേതാക്കളാണ് അറസ്റ്റിലായത്.

ഇയാള്‍ ഇതിനു മുമ്പ് ഒരു എട്ടുവയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. മദ്രസ റെയ്ഡ് ചെയ്ത പോലീസ് നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

Related Topics

Share this story