Times Kerala

കൈതച്ചക്കയ്ക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 745 കിലോ കൊക്കെയ്ൻ പിടികൂടി

 

ലിസ്ബൻ: അമേരിക്കയിൽനിന്ന് യൂറോപ്പിലേക്ക് കടത്താൻ ശ്രമിച്ച 745 കിലോ കൊക്കെയ്ൻ പിടിച്ചെടുത്തു. പോർച്ചുഗലിന്‍റെയും സ്പെയിനിന്‍റെയും സംയുക്ത പോലീസ് സംഘമാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.

കൈതച്ചക്കയ്ക്കുള്ളിൽ ഒളിപ്പിച്ചു കടത്താനുള്ള ശ്രമമാണ് പോലീസ് പരാജയപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒന്പതുപേർ അറസ്റ്റിലാകുകയും ചെയ്തു. കണ്ടെയ്നറുകളിൽ വൻതോതിൽ ലഹരികടത്തു നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നുള്ള റെയ്ഡിലാണ് ഇവ കണ്ടെത്തിയത്.

Related Topics

Share this story