Times Kerala

ലക്കിടി നെഹ്‌റു ലോ കോളജില്‍ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു

 

പാലക്കാട്: ഒറ്റപ്പാലം ലക്കിടി നെഹ്‌റു കോളജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം. പാലക്കാട് സ്വദേശി അര്‍ഷാദ് ആണ് ക്ലാസ്മുറിയില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

എല്‍.എല്‍.ബി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അര്‍ഷാദ്. ഒരു മാസം മുന്‍പ് സസ്‌പെന്‍ഷനിലായ അര്‍ഷാദിനെ ഇന്നലെ തിരിച്ചെത്തിയപ്പോള്‍ ക്ലാസിലിരുത്തില്ലെന്ന് അധ്യാപകര്‍ പറഞ്ഞതായാണ് വിവരം. ഇതേതുടര്‍ന്നാണ് ഇയാള്‍ ക്ലാസില്‍ വെച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അര്‍ഷദിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Topics

Share this story