chem

പദ്മാവത് വിവാദം: സെൻസർബോർഡ് തലവന് കോടതിയലക്ഷ്യ നോട്ടീസ്

ന്യൂഡൽഹി: പദ്മാവത് വിവാദം തുടരവരെ സെൻസർ ബോർഡ് തലവൻ പ്രസൂൺ ജോഷിക്ക് അലഹബാദ് ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് നൽകി. ചിത്രം ഈ മാസം 25ന് പ്രദർശനം ആരംഭിക്കാനിരിക്കെയാണ് ഇത്. മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഇതിന് മറുപടി നൽകണമെന്നും അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ച് നിർദേശിച്ചു. ഫെബ്രുവരി 12നാണ് ഇനി കേസ് പരിഗണിക്കുന്നത്.

ചിത്രത്തിന്‍റെ റിലീസിനെതിരെ കംത പ്രസാദ് സിംഗാൾ എന്നയാൾ നൽകിയ ഹർജിയാണ് ഇതിലേക്ക് നയിച്ചത്. ചിത്രത്തിൽ നിരോധിക്കപ്പെട്ട ആചാരമായ സതിയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അതിനാൽ ചിത്രം നിരോധിക്കണമെന്നുമായിരുന്നു ഹർജിക്കാരിയുടെ ആവശ്യം.

You might also like

Comments are closed.