Times Kerala

38 കാരിയുമായി കാറിനുള്ളില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു : പിന്നെ പതുക്കെ അവരെ മരണത്തിലേയ്ക്ക് തള്ളിവിട്ടു : പ്രതിയുടെ ഞെട്ടിക്കുന്ന കുറ്റസമ്മതം

 

ന്യൂഡല്‍ഹി : 38 കാരിയുമായി കാറിനുള്ളില്‍ ലൈംഗിക ബന്ധം. പിന്നെ പതുക്കെ അവരെ മരണത്തിലേയ്ക്ക് ഞാന്‍ തള്ളിവിട്ടു. പ്രതിയായ കാമുകന്റെ കുറ്റസമ്മതം ഇങ്ങനെ. ഫാംഹൗസ് ഉടമയുടെ മകളെയാണ് 30 കാരനായ കാമുകന്‍ കാറിനുള്ളിലിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവരുടെ വീട്ടിലെത്തിച്ച പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. സൗത്ത് ഡല്‍ഹിയിലെ ഷേഖ് സരായിയിലെ ഷോപ്പിംഗ് കോപ്ലംക്‌സിന് സമീപത്ത് നിര്‍ത്തിയിട്ട കാറില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ നഗ്‌നമായ മൃതദേഹം മാല്‍വിയയിലെ വീട്ടിലെത്തിച്ച ശേഷം പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.

കൊല്ലപ്പെട്ട സ്ത്രീയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത് പോലീസ് കുറ്റവാളിയെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റവാളിയായ ഖാനെ തീഹാര്‍ ജയിലില്‍ പാര്‍പ്പിച്ചതായി പോലീസ് വ്യക്തമാക്കി. എന്നാല്‍ കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തില്‍ നിന്നുള്ള പ്രതികരണം ലഭ്യമല്ല. ദക്ഷിണ ഡല്‍ഹിയിലെ പോലീസ് ഉദ്യോഗസ്ഥരും സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Related Topics

Share this story