Times Kerala

പ്ലേ സ്റ്റോറില്‍ നിന്ന് 600 അപ്ലിക്കേഷനുകള്‍ ഗൂഗിള്‍ നീക്കംചെയ്യുന്നു

 
പ്ലേ സ്റ്റോറില്‍ നിന്ന് 600 അപ്ലിക്കേഷനുകള്‍ ഗൂഗിള്‍ നീക്കംചെയ്യുന്നു

അറുന്നൂറോളം ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യാന്‍ ഗൂഗിള്‍. ഉപയോക്താക്കളെ പറ്റിക്കുന്ന രീതിയില്‍ പരസ്യങ്ങള്‍ നല്‍കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിളിന്റെ തീരുമാനം. നിലവില്‍ ഉപയോഗത്തിലില്ലാത്ത ആപ്പുകളും നീക്കം ചെയ്യുന്നവയില്‍ ഉള്‍പ്പെടും.ആന്‍ഡ്രോയിഡ് ആപ്പുകളുടെ വ്യാജ പരസ്യങ്ങള്‍ ഗൂഗിള്‍ നയങ്ങളുടെ ലംഘനമാണെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. അതിനാല്‍ ഗൂഗിള്‍ ഈ അപ്ലിക്കേഷനുകളെ അഡ്‌മോബ്, പ്ലേസ്റ്റോര്‍ എന്നിവയില്‍ നിന്ന് നീക്കംചെയ്യുന്നു എന്നു കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു

ഗൂഗിള്‍ പരസ്യങ്ങളെ പിന്തുണയ്ക്കുന്ന ഉള്ളടക്കത്തിന്റെ ഏറ്റവും വലിയ ഭീഷണികളില്‍ ഒന്നാണ് പരസ്യ തട്ടിപ്പ്. ഉപയോക്താക്കളെയും ഡവലപ്പര്‍മാരെയും പരസ്യദാതാക്കളെയും ഒരുപോലെ ബാധിക്കുന്ന വിഷയമാണിതെന്ന് ഗൂഗിള്‍ പരസ്യങ്ങളുടെപ്രൊഡക്റ്റ് മാനേജര്‍ സ്‌കോട്ട് സ്‌പെന്‍സര്‍ അഭിപ്രായപ്പെടുന്നു.

ഗൂഗിള്‍ നയങ്ങള്‍ ലംഘിച്ച് വ്യാജപരസ്യങ്ങള്‍ നൽകി തട്ടിപ്പു നടത്തുന്ന ആന്‍ഡ്രോയിഡ് ആപ്പുകളെ ഗൂഗിള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും സ്‌പെന്‍സര്‍ വ്യക്തമാക്കുന്നു

Related Topics

Share this story