Times Kerala

”ഞാന്‍ സിനിമയില്‍ വരുന്നതിന് മുമ്പേ എന്റെ മനസിലുണ്ടായിരുന്ന ചിന്തയാണ് റാമിന്റേത്; മോഹൻലാൽ ചിത്രം റാമിനെ കുറിച്ച് സംവിധായകൻ ജീത്തുജോസഫ്

 
”ഞാന്‍ സിനിമയില്‍ വരുന്നതിന് മുമ്പേ എന്റെ മനസിലുണ്ടായിരുന്ന ചിന്തയാണ് റാമിന്റേത്; മോഹൻലാൽ ചിത്രം റാമിനെ കുറിച്ച് സംവിധായകൻ ജീത്തുജോസഫ്

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ്  ‘റാം’ . ചിത്രത്തിന്റെ ഷൂട്ടിങ്  പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പ്രമേയത്തിന് പ്രചോദനമായ ഒരു സംഭവം ഒരിക്കല്‍ ലോകത്ത് നടന്നിട്ടുണ്ടെന്നും ഇത് സംവിധായകനാകും മുമ്പ് തന്നെ തന്റെ മനസിലുള്ള കഥയാണെന്നും തുറന്നുപറയുകയാണ്  ജീത്തു ജോസഫ്.

”ഞാന്‍ സിനിമയില്‍ വരുന്നതിന് മുമ്പേ എന്റെ മനസിലുണ്ടായിരുന്ന ചിന്തയാണ് റാമിന്റേത്. ഈ കഥയ്ക്ക് പ്രചോദനമായ ഒരു സംഭവം ഈ ലോകത്ത് നടന്നിട്ടുണ്ട്. അത് വായിച്ച് അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് റാം എഴുതിയത്. പക്ഷേ അതിനൊരു ഫ്രെയിമുണ്ടാക്കാനും വണ്‍ലൈന്‍ പൂര്‍ത്തിയാക്കാനും എനിക്ക് ഏറെ സമയം ആവശ്യമായി വന്നു” ഒരു പത്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ജീത്തു പറഞ്ഞു.

Related Topics

Share this story