Times Kerala

ശരീരഭാഗങ്ങള്‍ തകര്‍ന്ന നിലയില്‍; മുഖത്തും ചുണ്ടിലും മുറിവേറ്റ പാടുകള്‍; പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മൃതദേഹം കനാലില്‍

 

ഹരിയാനയിലെ ജിന്ദില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മൃതശരീരം കണ്ടെടുത്തു. പീഡനത്തിനിരയായി കൊല്ലപ്പെട്ടുവെന്ന് സംശയിക്കുന്ന പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളെല്ലാം തകര്‍ന്നും കരള്‍ ഛിന്നഭിന്നമായുമാണ് കണ്ടെത്തിയിരിക്കുന്നത്.

ജിന്ദിലെ ബുദാഖേര കനാലില്‍ നിന്നാണ് കുട്ടിയുടെ ജഡം കണ്ടെത്തുന്നത്. മൃതശീരത്തില്‍ വസ്ത്രങ്ങില്ലാത്തതാണ് കുട്ടി ക്രൂരപീഡനത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്ന സംശയത്തില്‍ പോലീസിനെ എത്തിച്ചത്. പിന്നീട് ശരീരഭാഗങ്ങള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയതോടെ സംശയങ്ങള്‍ ശരിയായിരുന്നുവെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നു.

കുട്ടിയുടെ മുഖത്തും ചുണ്ടിലും മുറിവേറ്റ പാടുകളുണ്ടെന്നും കൂട്ടബലാത്സംഗത്തിനിരയായാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്നും റോത്തക്കിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ എസ്.കെ. ദത്തര്‍വാള്‍ വ്യക്തമാക്കി.

കുരുക്ഷേത്രയിലെ ഝാന്‍സ വില്ലേജില്‍ നിന്നും ജനുവരി ഒമ്പതിനായിരുന്നു പെണ്‍കുട്ടിയെ കാണാതാവുന്നത്.

Related Topics

Share this story