Nature

ഇന്ത്യയും യു.എസും 22000 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചു

ഡല്‍ഹി : ഇന്ത്യയും യു.എസും 22000 കോടി രൂപയുടെ (300കോടി ഡോളര്‍) പ്രതിരോധ കരാറില്‍ ഒപ്പുവെച്ചു . ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം വിപുലമാക്കുമെന്നും ഇന്ത്യ യു . എസില്‍ നിന്ന്​ 22000കോടി രൂപയുടെ അത്യാധുനിക സൈനിക ഉപകരണങ്ങള്‍ വാങ്ങുമെന്നും ഹൈദരാബാദ്​ ഹൗസിലെ കൂടിക്കാഴ്​ചക്ക്​ ശേഷം ഡോണള്‍ഡ്​ ​ട്രംപ്​ പറഞ്ഞു .

മാനസികാരോഗ്യ രംഗത്തെ ചികിത്സാ സഹകരണം, ആഭ്യന്തര സുരക്ഷ, ഇന്ധനവും-മരുന്നുകളുടെ സുരക്ഷയും തുടങ്ങിയ മേഖലകളിലാണ് കരാര്‍. വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് ഇരു രാജ്യങ്ങളും സഹകരിക്കും. പ്രകൃതി വാതക നീക്കത്തിന് ഐഒസിഎക്‌സോണ്‍മൊബില്‍ കരാറിലും ധാരണയായി . ഇരു രാജ്യങ്ങളും ഭീകരവാദത്തിനെതിരെ നിലകൊള്ളുമെന്നും ഡോണള്‍ഡ് ട്രംപ് സൂചിപ്പിച്ചു . പാകിസ്താന്‍ മണ്ണില്‍ നിന്ന് ഭീകരവാദം തുടച്ചു നീക്കുമെന്നും ട്രംപ് പറഞ്ഞു.

അപാച്ചെ-എം. എച്ച്‌​ 60 റോമിയോ ഹെലികോപ്​റ്റര്‍ ഉള്‍പ്പെടെ യു.എസില്‍ നിന്ന് ഇന്ത്യ​ വാങ്ങും . ഇത്​ ഇരു രാജ്യങ്ങളുടേയും സംയുക്ത സൈനിക ശക്തി വര്‍ധിപ്പിക്കുമെന്നും ട്രംപ്​ അഭിപ്രായപ്പെട്ടു. നേരത്തേ ഇരു രാജ്യങ്ങളും തമ്മില്‍ ഇതു സംബന്ധിച്ച്‌​ ധാരണയായ കരാര്‍ ഒപ്പുവെക്കുകയായിരുന്നു.

You might also like

Comments are closed.