Times Kerala

ഇത് ജീവിതത്തിൽ കിട്ടിയ ഏറ്റവും വിലപ്പെട്ട അവസരം:തലൈവിയുടെ തോഴിയാകാനൊരുങ്ങി ഷംന കാസിം

 
ഇത് ജീവിതത്തിൽ കിട്ടിയ ഏറ്റവും വിലപ്പെട്ട അവസരം:തലൈവിയുടെ തോഴിയാകാനൊരുങ്ങി ഷംന കാസിം

നടിയും മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും ആയിടുന്ന ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ‘തലൈവി’ എന്ന സിനിമയിൽ അഭിനയിക്കാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി ഷംന കാസിം. ചിത്രത്തില്‍ ജയലളിതയുടെ കൂട്ടുകാരിയുടെ വേഷത്തിലാകും ഷംന എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം കങ്കണ റണാവത്ത് ആണ് ജയലളിതയായി എത്തുന്നത്.

‘എ.എല്‍.വിജയ് ഒരുക്കുന്ന ‘തലൈവി’ എന്ന ചിത്രത്തിന്റെ ഭാഗമാണ് ഞാനും എന്നറിയിക്കുന്നതില്‍ അതീവ സന്തോഷമുണ്ട്. ഉരുക്കുവനിതയായ ജയലളിതയുടെ ജീവചരിത്രം പറയുന്ന സിനിമയില്‍ കങ്കണ റണൗട്ട്, അരവിന്ദ് സ്വാമി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുക എന്നത് വിലപ്പെട്ട ഒരു അവസരമായി കരുതുന്നു” എന്ന് ഷംന കാസിം തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

Related Topics

Share this story