Times Kerala

വി.പി.സത്യനായി ജയസൂര്യയെത്തുന്നു; ആദ്യ ടീസറിന് വന്‍സ്വീകരണം

 

കൊച്ചി: ഫുട്‌ബോള്‍കളിയില്‍ ഇന്ത്യയുടെ അഭിമാനമായിരുന്ന വി.പി.സത്യന്റെ കഥപറയുന്ന ക്യാപ്ടനില്‍ സത്യനായി ജയസൂര്യയെത്തുന്നു. ഈ ചിത്രത്തിന്റെ ആദ്യ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പത്രപ്രവര്‍ത്തകനായ ജി.പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വി.പി.സത്യന്റെ വ്യക്തിജീവിതവും ഫുട്‌ബോള്‍ ജീവിതവുമാണ് ഈ സ്‌പോര്‍ട്‌സ് ബയോപിക് ചിത്രം പറയുന്നത്.

ഇത് ജയസൂര്യയുടെ കരിയറിലെ ഒരു മികച്ച കഥാപാത്രമായിരിക്കും.

അനു സിത്താര, സിദ്ധിഖ്, രണ്‍ജി പണിക്കര്‍, സൈജു കുറുപ്പ്, ലക്ഷ്മി ശര്‍മ്മ, ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യും. ടി.എല്‍.ജോര്‍ജ്ജും ജോബി ജോര്‍ജ്ജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Related Topics

Share this story