chem

നഗ്നചിത്രവുമായി രാഹുല്‍ ദ്രാവിഡിന് പൂനം പാണ്ഡെയുടെ പിറന്നാള്‍ ആശംസ

മുംബൈ : ലോക ക്രിക്കറ്റിലെ വന്‍ മതില്‍ രാഹുല്‍ ദ്രാവിഡിന്റെ ജന്‍മദിനം കഴിഞ്ഞ ദിവസമായിരുന്നു. ലോകത്തിന്റെ പലഭാഗത്തുനിന്നും സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും അദ്ദേഹത്തിന് ആരാധകര്‍ പിറന്നാള്‍ ആശംസകള്‍ അര്‍പ്പിച്ചിരുന്നു.അണ്ടര്‍ 19 ടീമിന്റെ കോച്ച് കൂടിയായ ദ്രാവിഡിന് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഭാവുകങ്ങള്‍ നേര്‍ന്നു.എന്നാല്‍ ദ്രാവിഡിനെ മാത്രമല്ല ഏവരെയും ഞെട്ടിക്കുന്ന പിറന്നാള്‍ ആസംസയുമായാണ് ബോളിവുഡ് നടി പൂനം പാണ്ഡെ രംഗത്തെത്തിയത്.തന്റെ നഗ്ന ചിത്രത്തോടൊപ്പമായിരുന്നു പൂനത്തിന്റെ ആശംസ.

വലതുകൈ കൊണ്ട് മാത്രം മാറിടം മറയ്ക്കുന്ന ചിത്രമാണ് പൂനം പോസ്റ്റ് ചെയ്തതത്. ഇതോടെ വ്യാപകമായ പ്രതിഷേധമാണ് പൂനത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.ശ്രദ്ധ പിടിച്ചുപറ്റാനുള്ള വൃത്തികെട്ട ശ്രമമാണെന്നും തോന്നിവാസമാണെന്നുമൊക്കെ ആളുകള്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയാണ്. ക്രിക്കറ്റില്‍ മാന്യതയുടെ പര്യായമായി വിലയിരുത്തപ്പെടുന്ന പ്രതിഭയാണ് രാഹുല്‍ ദ്രാവിഡ്.അത്തരമൊരാള്‍ക്ക് ഇത്തരത്തില്‍ ജന്‍മദിനാശംസകള്‍ നേരുന്നത് അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് നിരവധി പേര്‍ വ്യക്തമാക്കി. നേരത്തെയും പൂനം ഇത്തരത്തില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. 2011 ല്‍ ഇന്ത്യ ലോകകപ്പ് നേടിയാല്‍ നഗ്നയാകുമെന്നായിരുന്നു പ്രഖ്യാപനം.

You might also like

Comments are closed.