Times Kerala

മൂന്ന് യുവതികളെ ഒരുമിച്ച് വിവാഹം ചെയ്ത് 50 കാരന്‍;ഇങ്ങനെ കല്യാണം കഴിക്കാന്‍ ഒരു കാരണമുണ്ട്

 

വകിസൊ: അന്‍പതുകാരന്‍ മൂന്ന് യുവതികളെ ഒരുമിച്ച് വിവാഹം ചെയ്തു. ഉഗാണ്ടയിലെ വകിസൊ ജില്ലയിലാണ് സംഭവം. കതംബി സ്വദേശിയായ മൊഹമ്മദ് സെമന്‍ഡയാണ് ഒറ്റ ചടങ്ങില്‍ മൂന്ന് യുവതികളെ ജീവിതസഖിമാരാക്കിയത്.അമിതമായ വിവാഹച്ചെലവ് ഒഴിവാക്കാനാണ് മൂന്ന് പേരെ ഒരുമിച്ച് കല്യാണം കഴിച്ചതെന്ന് ഇയാള്‍ പറയുന്നു. അതായത് ഓരോരുത്തരെയായി വിവാഹം ചെയ്യാന്‍ സാമ്പത്തിക ചിലവ് ഏറെയാണ്.അതിനാല്‍ താന്‍ ഒരുമിച്ച് ഇവരെ വിവാഹം കഴിക്കുകയായിരുന്നു എന്നാണ് ഇദ്ദേഹത്തിന്റെ വാക്കുകള്‍. 48 കാരിയായ സല്‍മത് നലുവുഗ്ഗ 27 കാരിയായ ജാമിയോ നകായിസ എന്നിവര്‍ സഹോദരിമാരാണ്.24 കാരിയായ മസ്തുല നംവാഞ്‌ജേയാണ് മൂന്നാമത്തെയാള്‍. ഭക്ഷണവില്‍പ്പനയിലൂടെയാണ് മൊഹമ്മദ് ജീവിതം നയിക്കുന്നത്.

പ്രാദേശിക പുരോഹിതിന്റെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം. മൂന്ന് വധുക്കളും വെള്ളനിറത്തിലുള്ള ഗൗണിലായിരുന്നു.താന്‍ സാമ്പത്തികമായി പിന്നോക്കമാണെന്ന് മൂവര്‍ക്കും അറിയാമെന്ന് മൊഹമ്മദ് പറയുന്നു. മൂന്ന് പേരും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ല.അവര്‍ക്ക് മികച്ച ജീവിതം സമ്മാനിക്കാന്‍ താന്‍ കഠിനാധ്വാനം ചെയ്യും. മൂന്നുപേര്‍ക്കും താന്‍ വീട് സമ്മാനിച്ചിട്ടുണ്ടെന്നും അവര്‍ സംതൃപ്തരാണെന്നും മൊഹമ്മദ് പറയുന്നു.

Related Topics

Share this story