Nature

മലയാള സിനിമയിലെ ഒട്ടുമിക്ക നടന്മാരും നടിമാരോട് ലൈംഗിക താത്പര്യം പ്രകടിപ്പിക്കുന്നവരാണ്! സമ്മതിക്കാത്തവരെ സിനിമകളില്‍ നിന്നും ഒഴിവാക്കുന്നതാണ് പതിവ്; പുതിയ വെളിപ്പെടുത്തലുകളുമായി നടി സജിത മഠത്തില്‍

മലയാള സിനിമയിലെ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണനയും ബഹുമാനവും നല്‍കുന്നില്ലെന്നതാണ് ഇപ്പോള്‍ കേരളത്തില്‍ ചര്‍ച്ചയായിരിക്കുന്ന പ്രധാന വിഷയങ്ങളിലൊന്ന്. അതിനെ സാധൂകരിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സജിത മഠത്തില്‍. മലയാള സിനിമയിലെ ഒട്ടുമിക്ക നടന്മാരും നടിമാരോട് ലൈംഗിക താത്പര്യം പ്രകടിപ്പിക്കുന്നവരാണെന്നാണ് സജിത മഠത്തില്‍ അഭിപ്രായപ്പെട്ടത്. നടന്മാരുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാരെ സിനിമകളില്‍ നിന്നും ഒഴിവാക്കുന്നതാണ് ഇവിടെ പതിവെന്നും സജിത പറയുന്നു.

വര്‍ഷങ്ങളായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയിലുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത് പറയുന്നതെന്നും നടി അവകാശപ്പെട്ടു. എ.കെ.പി.സി.ടി.എയുടെ വജ്ര ജൂബിലിയാഘോഷത്തിന്റെ ഭാഗമായി നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു നടി. നടന്മാരുടെ ലൈംഗിക താത്പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാര്‍ക്ക് തലക്കനമാണെന്നും വേതനം കൂടുതലാണെന്നും അവര്‍ പ്രചരിപ്പിക്കുകയും ചെയ്യും. സിനിമയിലെ സ്ത്രീകളാണ് ഏറ്റവുമധികം ചൂഷണത്തിനും മനുഷ്യാവകാശ ലംഘനത്തിനും ഇരയാകുന്നത്. ഫെഫ്കയെപ്പോലുള്ളവര്‍ സ്ത്രീവിരുദ്ധത സ്വാഭാവികമാണെന്ന് പറയുന്ന മനുഷ്യരുടെ സംഘടനയാണ്. പരാതിപ്പെടുന്ന നടിമാര്‍ക്ക് വേതന, തൊഴില്‍ സുരക്ഷ ഇല്ലാതാകുകയാണ് ചെയ്യുക. സജിത മഠത്തില്‍ പറയുന്നു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.