Times Kerala

സൗ​ദി​യി​ൽ ച​രി​ത്ര മു​ഹൂ​ർ​ത്തം‌;ഫു​ട്ബോ​ൾ കാ​ണാ​ൻ വ​നി​ത​ക​ളും സ്റ്റേ​ഡി​യ​ത്തി​ൽ

 

റി​യാ​ദ്: ജി​ദ്ദ​യി​ലെ കിം​ഗ് അ​ബ്ദു​ല സ്പോ​ർ​ട്സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ അ​ൽ അ​ഹ്‌​ലി​യും അ​ൽ ബാ​ത്തും ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ ച​രി​ത്രം പി​റ​ന്ന​ത് ഗാ​ല​റി​യി​ലാ​യി​രു​ന്നു. സൗ​ദി വ​നി​ത​ക​ൾ ആ​ദ്യ​മാ​യി സ്റ്റേ​ഡി​യ​ത്തി​ൽ ഫു​ട്ബോ​ൾ മ​ത്സ​രം കാ​ണാ​നെ​ത്തി​യ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു ഗാ​ല​റി. നി​ര​വ​ധി വ​നി​ത​ക​ളാ​ണ് ച​രി​ത്ര മു​ഹൂ​ർ​ത്ത​ത്തി​ൽ പ​ങ്കാ​ളി​യാ​കാ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​യ​ത്.

ഡ്രൈ​വിം​ഗി​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി ഫു​ട്ബോ​ൾ മ​ത്സ​രം വീ​ക്ഷി​ക്കാ​നു​ള്ള അ​വ​സ​രം സൗ​ദി വ​നി​ത​ക​ൾ​ക്ക് ല​ഭി​ച്ച​ത്. പ​ല വ​നി​ത​ക​ളും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഒ​പ്പ​മാ​ണ് മ​ത്സ​രം വീ​ക്ഷി​ക്കാ​ൻ എ​ത്തി​യ​ത്. സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​ത്യേ​ക​മാ​യി ഇ​ര​പ്പി​ട​ങ്ങ​ൾ​ക്ക് ക്ര​മീ​ക​രി​ച്ചി​രു​ന്നു. വ​നി​ത​ക​ൾ​ക്ക് വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന മു​റി​യും വി​ശ്ര​മ സ്ഥ​ല​വും പ്ര​ത്യേ​ക പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചി​രു​ന്നു.

Related Topics

Share this story