Nature

വനിതാ ട്രെയിനി ക്ലര്‍ക്കുമാരുടെ തുണിയുരിഞ്ഞു, സ്വകാര്യഭാഗത്ത് വിരല്‍ കടത്തി; വൻ വിവാദം

വനിതാ കോളേജില്‍ വിദ്യാർത്ഥിനികളുടെ വസ്ത്രം ഉരിഞ്ഞു ആര്‍ത്തവ പരിശോധന നടത്തിയ സംഭവം രാജ്യത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ഇതിനു പിന്നാലെ വനിതകളെ അപമാനിച്ച് സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. വനിതാ ട്രെയിനി ക്ലര്‍ക്കുമാരുടെ വസ്ത്രം ലേഡി ഗൈനക്കോളജി ഡോക്ടര്‍മാര്‍ നിര്‍ബന്ധപൂര്‍വം അഴിപ്പിച്ച ശേഷം സ്വകാര്യഭാഗങ്ങളില്‍ വിരലുകള്‍ കടത്തി പരിശോധിക്കുകയായിരുന്നു.

പരിശോധനയ്‌ക്കൊപ്പം അപമാനകരമായ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഫിറ്റ്‌നസ് ടെസ്റ്റിന്റെ ഭാഗമായാണ് വനിതാ ട്രെയിനികള്‍ക്ക് ഇത്തരത്തിലെ മോശമായ അനുഭവം നേരിടേണ്ടതായി വന്നത്. ഏകദേശം നൂറോളം സ്ത്രീകള്‍ ഇത്തരത്തില്‍ അപമാനിക്കപ്പെട്ടു എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇവരെ സൂറത്ത് മുനിസിപ്പല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റീസേര്‍ച്ച് എന്ന സ്ഥാപനത്തില്‍ കൊണ്ടുപോയ ശേഷം വേണ്ടവിധം മറയ്ക്കാത്ത മുറിയില്‍ വച്ച് ഡോക്ടര്‍മാര്‍ പരിശോധിക്കുകയായിരുന്നു. വസ്ത്രം അഴിച്ച ശേഷം ഇവര്‍ നിന്ന മുറിയില്‍ അകത്തുനിന്നുമുള്ള കാഴ്ച്ചകള്‍ മറയ്ക്കാന്‍ ഒരു കര്‍ട്ടന്‍ മാത്രമാണ് ഉണ്ടായിരുന്നത്.

ഇവരുടെ സ്വകാര്യ സ്ഥലത്ത് വിരല്‍ കടത്തി പരിശോധിച്ച ശേഷം ‘ഗര്‍ഭിണി ആയിട്ടുണ്ടോ’ എന്ന ചോദ്യവും ഡോക്ടര്‍മാര്‍ ചോദിച്ചു. ചില ഡോക്ടര്‍മാര്‍ തങ്ങളോട് അങ്ങേയറ്റം അപമാനകരമായ രീതിയിലാണ് പെരുമാറിയതെന്നും ഇവര്‍ ആരോപിക്കുന്നു. സംഭവത്തില്‍ എസ്.എം.സി എംപ്ലോയീസ് യൂണിയന്‍ മുനിസിപ്പല്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

You might also like

Comments are closed.