Times Kerala

ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കാൻ തയ്യാറല്ല അഡ്‍ജസ്റ്റ്മെന്‍റ് ജീവിതവും ആഗ്രഹിക്കുന്നില്ല; നടൻ മാമുക്കോയ

 
ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കാൻ തയ്യാറല്ല അഡ്‍ജസ്റ്റ്മെന്‍റ്  ജീവിതവും ആഗ്രഹിക്കുന്നില്ല; നടൻ മാമുക്കോയ

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമർശനങ്ങളുമായി നടന്‍ മാമുക്കോയ. മുസ്‍ലിം യൂത്ത് ലീസ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ‘ഷഹീന്‍ ബാഗ് സ്ക്വയറില്‍’ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ അഡ്‍ജസ്റ്റ്മെന്‍റ് ജീവിതത്തിന് തയ്യാറല്ലെന്ന് മാമുക്കോയ വ്യക്തമാക്കി.

ജീവനെ ഭയപ്പെടുന്നവരാണ് ഫാസിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുന്നത്. എതിര്‍പ്പ് രേഖപ്പെടുത്തുന്നവരെ അവര്‍ കൊല്ലുകയാണ്. ഇത്തരത്തില്‍ എഴുത്തുകാരെയും കലാകാരന്മാരെയും അവര്‍ ഭീഷണിപ്പെടുത്തുന്നു. തനിക്കും ഭീഷണികള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മാമുക്കോയ വിശദമാക്കി. നേരത്തെ തലപോകാന്‍ നില്‍ക്കുമ്പോള്‍ കയ്യിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ലെന്നാണ് മാമുക്കോയ മറ്റൊരു പ്രതിഷേധ പരിപാടിയില്‍ പറഞ്ഞിരുന്നു.

Related Topics

Share this story