Times Kerala

‘എന്നെ ഒന്നു കൊന്നു തരാമോ?’; പൊക്കക്കുറവിന്റെ പേരിൽ സഹപാഠികൾ കളിയാക്കുന്നു; കുഞ്ഞിന്റെ നെഞ്ചു തകര്‍ക്കുന്ന കരച്ചില്‍; വീഡിയോ

 
‘എന്നെ ഒന്നു കൊന്നു തരാമോ?’; പൊക്കക്കുറവിന്റെ പേരിൽ സഹപാഠികൾ കളിയാക്കുന്നു; കുഞ്ഞിന്റെ നെഞ്ചു തകര്‍ക്കുന്ന കരച്ചില്‍; വീഡിയോ

മെല്‍ബണ്‍: പൊക്കക്കുറവ് കാരണം ബോഡി ഷെയിമിംഗിനിരയായ കുഞ്ഞ് നെഞ്ചു തകര്‍ന്ന് കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. കൂട്ടുകാര്‍ തന്നെ കുള്ളന്‍ എന്ന് വിളിച്ച് കളിയാക്കുകയാണെന്നും തന്നെ ഒന്നു കൊന്നുതരുമോയെന്നുമൊക്കെയാണ് ചോദിച്ചാണ് ക്വാഡന്‍ എന്ന ഒമ്പതുവയസ്സുകാരന്‍ വിലപിക്കുന്നത്. കുട്ടിയുടെ അമ്മ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 1.80 കോടി പേരാണ് കണ്ടത്. കളിയാക്കലിന്റെ പ്രത്യാഘാതമാണിത്! മറ്റെന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല- എന്നു കുറിച്ചു കൊണ്ടാണ് മകന്‍ കരയുന്ന വീഡിയോ യറാക്ക പങ്കുവെച്ചിരിക്കുന്നത്. ‘ എനിക്കൊരു കയര്‍ തരൂ. ഞാന്‍ ആത്മഹത്യ ചെയ്യാം. കത്തി കൊണ്ട് എനിക്ക് എന്റെ ഹൃദയം തകര്‍ക്കണം, എന്നെ ആരെങ്കിലും ഒന്നു കൊന്നു തരണം-എന്നൊക്കെയാണ് ക്വാഡന്‍ പറയുന്നത്. വീഡിയോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ക്വാഡന് പിന്തുണയുമായെത്തിയത്.

Related Topics

Share this story