Nature

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച്‌ ഇരുപത്തിരണ്ടുകാരന് ക്രൂരമര്‍ദ്ദനം

ജയ്പൂര്‍ : മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച്‌ 22കാരന് ക്രൂരമര്‍ദ്ദനം . മൂന്നംഗ സംഘമാണ് ഉപദ്രവിച്ചതെന്ന് ചൂണ്ടിക്കാട്ടി യുവാവിന്റെ സഹോദരനാണ് പൊലീസില്‍ പരാതി നല്‍കിയത്. 22കാരനായ മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ഇരുമ്പുദണ്ഡ് സ്വകാര്യഭാഗത്ത് അടിച്ചു കയറ്റുകയും ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത് . രാജസ്ഥാനിലെ ബാര്‍മിറിലാണ് സംഭവം.

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച്‌ എന്നാരോപിച്ചാണ് മൂന്നു പേര്‍ ചേര്‍ന്ന് യുവാവിനെ ക്രൂരമായി ആക്രമിച്ചത് . കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവാവിന്റെ സഹോദരന്‍ ഇതു സംബന്ധിച്ച്‌ പരാതി നല്‍കിയത് . യുവാവിനെ ആളെഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നതെന്ന് പൊലീസ് പറയുന്നു . സംഭവത്തെ തുടര്‍ന്ന് ഭയന്ന യുവാവ് വീട്ടിലാരോടും ഇതേപറ്റി പറഞ്ഞിരുന്നില്ല. ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത് .കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തതായി പോലിസ് അറിയിച്ചു.

You might also like

Comments are closed.