Nature

‘കടന്നുപിടിക്കാൻ ശ്രമിച്ചു, അശ്ലീല സംഭാഷണം നടത്തി, ശരീരഭാഗങ്ങൾ കാണിക്കാൻ നിർബന്ധിച്ചു’ ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം

കോട്ടയം: ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം. ബിഷപ്പിനെതിരായ ബലാത്സംഗക്കേസിലെ സാക്ഷി കൂടിയായ കന്യാസ്ത്രീയാണ് ] മഠത്തിൽ വെച്ച് ബിഷപ്പ് ഫ്രാങ്കോ കടന്നുപിടിച്ചെന്നും വിഡിയോ കോൾ വഴി അശ്ലീലസംഭാഷണം നടത്തിയെന്നും ശരീരഭാഗങ്ങൾ കാണിക്കാൻ നിർബന്ധിച്ചുവെന്നും മൊഴി നൽകിയത്.

ബിഷപ്പിന് കീഴിലെ മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിലെ കന്യാസ്ത്രീയാണ് മൊഴി നൽകിയതെന്നാണ് റിപ്പോർട്ട്.
സ്ഥലം മാറ്റം കിട്ടി കേട്ടാളത്തിലെത്തിയ ഘട്ടത്തിലാണ് പ്രശ്നങ്ങൾ ചോദിച്ചറിയാനെന്ന് പറഞ്ഞ് ബിഷപ്പ് ഫ്രാങ്കോ സമീപിച്ചതെന്നും ഇദ്ദേഹത്തിന്‍റെ മുറിയിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിച്ചെന്നും മൊഴിയിൽ കന്യാസ്ത്രീ മൊഴിയിൽ പറയുന്നു.

അതേസമയം,ബിഷപ്പിനെതിരെ പരാതിപ്പെടാൻ തനിക്ക് ഭയമായിരുന്നെന്നും ബലാത്സംഗക്കേസിൽ നൽകിയ സാക്ഷിമൊഴിയിൽ ഇവർ പറയുന്നു. എന്നാൽ, കന്യാസ്ത്രീയുടെ മൊഴിയിൽ പൊലീസ് കേസെടുത്തിട്ടില്ല.

You might also like

Comments are closed.