Nature

19 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കന്യാകുമാരി സ്വദേശികള്‍ അറസ്റ്റിൽ 

കോവളം : 19 ലക്ഷം രൂപയുടെ സ്വര്‍ണവുമായി 2 കന്യാകുമാരി സ്വദേശികൾ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് പിടിയിൽ . അഭിഷ് തങ്കപ്പന്‍(26), അബുബേക്കര്‍ സിദ്ദിഖ്(28) എന്നിവരെയാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തത്. പാന്റ്‌സിന്റെ അരപ്പട്ടയിലും പഴ്‌സിലുമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 19 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും കുഴമ്പുരൂപത്തിലുള്ള സ്വര്‍ണവുമാണ് പ്രതികളുടെ പക്കല്‍ നിന്നും കണ്ടെടുത്തത് .

ഷാര്‍ജയില്‍നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്, ദുബായില്‍നിന്നെത്തിയ എമിറേറ്റ്‌സ് വിമാനങ്ങളിലെത്തിയ യാത്രക്കാരാണ് ഇരുവരും. പഴ്‌സിനുള്ളില്‍ 151 ഗ്രാമിന്റെ സ്വര്‍ണമാലകള്‍ ഒളിപ്പിച്ചാണ് അഭീഷ് എത്തിയത്. 314.58 ഗ്രാമിന്റെ സ്വര്‍ണം കുഴമ്ബുരൂപത്തിലാക്കിയ ശേഷം ജീന്‍സ് പാന്റ്‌സിന്റെ അരപ്പട്ടയ്ക്കുള്ളില്‍ ഒളിപ്പിച്ചാണ് അബുബേക്കര്‍ സിദ്ദിഖ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് .

You might also like

Comments are closed.