Times Kerala

ഒടുവിലത്തെ തമിഴ് സിനിമയ്ക്ക് ശേഷം വ്യഭിചാരിണിയുടെ റോളുകളല്ലാതെ മറ്റ് നല്ല റോളുകളൊന്നും തന്നെ തേടിയെത്തിയില്ല ; നടി അനുമോള്‍

 
ഒടുവിലത്തെ തമിഴ് സിനിമയ്ക്ക് ശേഷം വ്യഭിചാരിണിയുടെ റോളുകളല്ലാതെ മറ്റ് നല്ല റോളുകളൊന്നും തന്നെ തേടിയെത്തിയില്ല ; നടി അനുമോള്‍

കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ടും അവ സ്വീകരിക്കാനുള്ള ധൈര്യംകൊണ്ടും അഭിനയിപ്പിച്ചു ഫലിപ്പിക്കാനുള്ള കഴിവുകൊണ്ടും മലയാള സിനിമയിൽ വേറിട്ടു നിൽക്കുന്ന അഭിനേത്രിയാണ് നടി അനുമോള്‍.‘കണ്ണുക്കുള്ളെ’ എന്ന തമിഴ് സിനിമയിലൂടെയാണ് നടി അനുമോള്‍ അഭിനയരംഗത്തേക്കുന്നത്. മലയാള സിനിമാരംഗത്ത് സജീവമായ അനുമോളുടെ ഒടുവിലത്തെ തമിഴ് സിനിമ 2015ലായിരുന്നു. പക്ഷെ  പിന്നീട് വ്യഭിചാരിണിയുടെ റോളുകളല്ലാതെ മറ്റ് നല്ല റോളുകളൊന്നും തന്നെ തേടിയെത്തിയിട്ടില്ലെന്ന് തുറന്നുപറയുകയാണ്  അനുമോള്‍.

”തമിഴില്‍ ഒരു അഞ്ച് സിനിമ ചെയ്തു. 2015ലാണ് ലാസ്റ്റ് തമിഴ് സിനിമ റിലീസ് ആകുന്നത്. പിന്നെ നല്ലതൊന്നും അവിടെ നിന്നും വന്നില്ല. ഷട്ടറിന്റെ തമിഴാണ് ലാസ്റ്റ് ചെയ്തത്. അതൊരു വ്യഭിചാരിണിയുടെ വേഷമാണ്. പിന്നെ അങ്ങനെത്തെ വേഷങ്ങള്‍ തന്നെയാണ് ഒരുപാട് വന്നുകൊണ്ടിരുന്നത്. പിന്നെ അത് ചെയ്തില്ല. ഒന്നും ചെയ്യാണ്ടായപ്പോള്‍ എന്നെ മറന്ന് കാണും. തമിഴില്‍ നിന്നും കോള്‍സ് വന്നിട്ടും കുറേയായി” എന്ന് അനുമോള്‍ ഒരു അഭിമുഖത്തിനിടയിൽ  പറഞ്ഞു.

Related Topics

Share this story