Times Kerala

ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്; ഞെട്ടൽ മാറാതെ കാജൽ അഗർവാൾ

 
ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്; ഞെട്ടൽ മാറാതെ കാജൽ അഗർവാൾ

ചെന്നൈ: ഇന്ത്യന്‍ 2-വിന്റെ ചിത്രീകരണത്തിനിടെയുണടായ അപകടത്തില്‍ മൂന്ന് പേർ മരിച്ചതിന്റെ ആഘാതത്തിലാണ് തമിഴകം. അതേസമയം, അപകടത്തിൽ നിന്നും നടി കാജല്‍ അഗര്‍വാള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലാണ് താൻ ഇപ്പോള്‍ ജീവിച്ചിരിക്കുന്നതെന്ന് ഞെട്ടലോടെ നടി പറയുന്നു.

‘അപ്രതീക്ഷിതമായ ഒരു അപകടം കൊണ്ട് വന്ന നഷ്ടം, അതുണ്ടാക്കിയ ഹൃദയവേദന, ഇവയൊന്നും വിവരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. എന്റെ സഹപ്രവര്‍ത്തകര്‍ കൃഷ്ണ, ചന്ദ്രന്‍, മധു എന്നിവരുടെ കുടുംബത്തിനു സ്നേഹവും ശക്തിയും അനുശോചനവും അറിയിക്കുന്നു. സങ്കടത്തിന്റെ ഈ നിമിഷത്തില്‍ ദൈവം അവര്‍ക്ക് ശക്തി നല്‍കട്ടെ. ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നതും ഈ ട്വീറ്റ് ടൈപ്പ് ചെയ്യുന്നതും. ജീവിതം, സമയം എന്നിവയെ കുറിച്ച് വിലയേറിയ പാഠങ്ങള്‍ പഠിച്ചു, അവയെ വിലമതിക്കാനും.’ കാജല്‍ അഗര്‍വാള്‍ പറഞ്ഞു.

പൂനെ ഇവിപി ഫിലിം സിറ്റിയിലെ ലൊക്കേഷനിലാണ് അപകടമുണ്ടായത്. സീന്‍ ചിത്രീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകനും സംഘവും ഇരുന്ന ടെന്റിന് മുകളിലേക്ക് മറിഞ്ഞ് സംവിധായകന്‍ ശങ്കറിന്റെ സഹായി മധു, സഹസംവിധായകന്‍ ചന്ദ്രന്‍, കാറ്ററിംഗ് യൂണിറ്റ് അംഗം കൃഷ്ണ എന്നിവരാണ് മരിച്ചത്.

Related Topics

Share this story