Times Kerala

എണ്ണത്തിലല്ല ചെയ്യുന്ന വേഷങ്ങളിലാണ് പ്രാധാന്യം;അന്ന ബെന്‍

 
എണ്ണത്തിലല്ല ചെയ്യുന്ന വേഷങ്ങളിലാണ് പ്രാധാന്യം;അന്ന ബെന്‍

മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് ‘അന്ന ബെന്‍’. കുമ്ബളങ്ങി നൈറ്റസ്’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച ആളുകൂടിയാണ് താരം. ഇപ്പോളിതാ തന്റെ കരിയറിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ‘ എണ്ണത്തിലല്ല ചെയ്യുന്ന വേഷങ്ങളിലാണ് പ്രാധാന്യം എന്നത്  അന്നയുടെ കാഴ്ചപ്പാട്.

കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോള്‍ ആണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമെന്നും വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം താന്‍ ഏഴോ എട്ടോ തവണ കുമ്പളങ്ങി നൈറ്റ്സ് തിയറ്ററില്‍ പോയി കണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അന്ന. രണ്ടാം ചിത്രമായിരുന്ന ഹെലനിലെ ടൈറ്റില്‍ കഥാപാത്രത്തേക്കാള്‍ തനിക്ക് ആത്മബന്ധം കുമ്പളങ്ങിയിലെ ‘ബേബി’യുമായാണെന്ന് അന്ന പറയുന്നു.

ബോറടി മാറ്റാനായി താന്‍ തിരഞ്ഞെടുക്കുന്നത് സംഗീതവും ചിത്രകലയുമാണെന്ന് കൂടാതെ സൈക്കോളജിയില്‍ പിജി ചെയ്യാനാണ് തന്റെ ആഗ്രഹം എന്നാണ് അന്ന പറയുന്നത്. ജെഎഫ്ഡബ്ല്യു മാഗസിനുവേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിന്റെ ബിഹൈന്‍ഡ് ദി സീന്‍സ് വിഡിയോയിലാണ് അന്ന ഇതേക്കുറിച്ച് പറയുന്നത്.

Related Topics

Share this story