Times Kerala

സിവില്‍ സര്‍വീസ്: വേനലവധി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

 
സിവില്‍ സര്‍വീസ്: വേനലവധി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി പാലക്കാട് ഉപകേന്ദ്രത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സിവില്‍ സര്‍വീസ് കോച്ചിംഗ് കോഴ്‌സ് ആരംഭിക്കുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സും ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സുമാണ് ആരംഭിക്കുന്നത്. അപേക്ഷാഫോറം മാര്‍ച്ച് ഒന്‍പത് മുതല്‍ ലഭിക്കും. പ്രവേശനം എടുക്കേണ്ട അവസാന തീയതി ഏപ്രില്‍ നാല്. ക്ലാസുകള്‍ ഏപ്രില്‍ ആറിന് ആരംഭിക്കും. ഫോണ്‍ 0491 2576100, 8281098869.

Related Topics

Share this story