Times Kerala

‘മോളേ പേരെന്താ, നവ്യ നായര്‍, ഫസ്റ്റോ അതോ സെക്കന്റോ?’; നടിയെ ഞെട്ടിച്ച് ചേട്ടന്റെ ചോദ്യങ്ങള്‍

 
‘മോളേ പേരെന്താ, നവ്യ നായര്‍, ഫസ്റ്റോ അതോ സെക്കന്റോ?’; നടിയെ ഞെട്ടിച്ച് ചേട്ടന്റെ ചോദ്യങ്ങള്‍

പുതിയ ചിത്രം ‘ഒരുത്തീ’യുടെ സെറ്റില്‍ നടന്ന രസകരമായ ഒരു സംഭവം പങ്കുവച്ച് നടി നവ്യ നായര്‍. കുമ്പളങ്ങിയിലെ ചിത്രീകരണത്തിനിടെ ലൊക്കേഷനിലെത്തിയ ചേട്ടന്റെ ചോദ്യങ്ങള്‍ കേട്ട് ഞെട്ടിയ സംഭവമാണ് ഇന്‍സ്റ്റഗ്രാമിലൂടെ നവ്യ പങ്കുവച്ചിരിക്കുന്നത്.

”ചേട്ടന്‍ :മോളേ പേരെന്താ ..
ഞാന്‍: നവ്യാ നായര്‍
ചേട്ടന്‍: നവ്യാ നായര്‍ ഫസ്റ്റോ അതോ സെക്കന്‍ട് വല്ലോരും വന്നോ ..
ഞാന്‍: ഇല്ല ചേട്ടാ ഞാന്‍ പഴയ അതേ ആളൂ തന്നയാ .. (മര്യാദയ്ക് കണ്ണട മാറ്റി) ചേട്ടനും എനിയ്ക്കും ആനന്ദം .. ഞാന്‍ സെല്‍ഫിയെടുത്തു…” എന്നാണ് ചിത്രത്തിനൊപ്പം നവ്യ കുറിച്ചിരിക്കുന്നത്.

Related Topics

Share this story