ബോളിവുഡ് താരം മല്ലികാ ഷെരാവത്തിനെ അപ്പാര്‍ട്മെന്റില്‍ നിന്നും ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. വാടകകുടിശ്ശിക നല്‍കാത്തതിന്റെ പേരില്‍ പാരിസിലെ അപ്പാര്‍ട്മെന്റില്‍ നിന്നുമാണ് നടിയെയും കാമുകനെയും പുറത്താക്കിയത്. (78,787 യൂറോ) ഏകദേശം 60 ലക്ഷം രൂപയാണ് വാടകയിനത്തില്‍ നല്‍കാനുള്ളത്. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇരുവരെയും ഇറക്കിവിട്ടതെന്നാണ് അറിയുന്നത്. ഡിസംബര്‍ 14 ന് മുന്‍പ് അപ്പാര്‍ട്മെന്റ് ഒഴിഞ്ഞുകൊടുക്കണമെന്നും കുടിശ്ശിക തുക നല്‍കണമെന്നും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ഒരു വര്‍ഷത്തിനിടെ വാടകയിനത്തില്‍ വെറും 2715 യൂറോ മാത്രമാണ് ഇവര്‍ നല്‍കിയതെന്ന് അപ്പാര്‍മെന്റ് ഉടമ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് വാടക നല്‍കാതിരുന്നതെന്നാണ് നവംബര്‍ 14 ന് കോടതിയില്‍ ഹാജരായ മല്ലികയുടെ അഭിഭാഷകന്‍ പറഞ്ഞത്. അപ്പാര്‍ട്മെന്റില്‍ ഇവര്‍ വാങ്ങിവെച്ച ഫര്‍ണിച്ചറുകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിരുന്നു. 6,054 യൂറോ മാസവാടകയ്ക്ക് 2017 ജനുവരിയിലാണ് മല്ലികാ ഷെരാവത്തും ബോയ്ബ്രണ്ടായ സൈറില്‍ ഓക്സന്‍ഫന്‍സും അപ്പാര്‍ട്മെന്റ് വാടകയ്ക്ക് എടുക്കുന്നത്.
അപ്പാര്‍മെന്റ് വാടക നല്‍കാത്തതുമായി ബന്ധപ്പെട്ട വാര്‍ത്ത മാധ്യമങ്ങളില്‍ വന്നപ്പോള്‍ അത് നിഷേധിച്ചുകൊണ്ട് നേരത്തെ മല്ലിക ഷെരാവത്ത് രംഗത്തെത്തിയിരുന്നു. തനിക്ക് അത്തരത്തിലുള്ള അപ്പാര്‍ട്മെന്റ് പാരിസിലില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. തെറ്റായ വാര്‍ത്തയാണ് ഇതെന്നും തന്റെ പേരില്‍ മറ്റാരെങ്കിലും ഫ്ളാറ്റ് വാടകയ്ക്ക് എടുത്തിരിക്കാമെന്നുമായിരുന്നു മല്ലിക പറഞ്ഞത്.
Comments are closed.