Times Kerala

എല്ലാ മാസത്തിലും ”ഈ ദിവസമാണ്” സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഉത്തെജിതരാകുന്നത്

 

സ്ത്രീകള്‍ ഉത്തേജിതരാകുന്നതിന് സമയവും സന്ദര്‍ഭവവുമൊക്കെയുണ്ട്. എന്നാല്‍ മാസത്തില്‍ ഒരു ദിവസം മാത്രമായിരിക്കും സ്ത്രീകളെ കൂടുതല്‍ ഉത്തേജിതരായി കാണപ്പെടുന്നത്. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഉത്തേജിതരാവുന്നത് അമാവാസി നാളുകളിലാണെന്ന് പാശ്ചാത്യ ഗവേഷകര്‍. സ്ത്രീകള്‍ ഗര്‍ഭം ധരിക്കാന്‍ ഏറ്റവും സാധ്യതയുളളതും ഇതേ കാലത്താണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

ചന്ദ്രന്റെ വൃദ്ധിക്ഷയവുമായി മാസമുറ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു. മിക്ക സ്ത്രീകളുടെയും ആര്‍ത്തവ ചക്രം ആരംഭിക്കുന്നത് വെളുത്തവാവിനോട് അനുബന്ധിച്ചായിരിക്കും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഏറ്റവും കൂടുതല്‍ ഗര്‍ഭധാരണ സാധ്യത കറുത്തവാവ് സമയത്തായിരിക്കും.

വെളുത്ത വാവിന് 11 ദിവസം മുന്‍പു മുതല്‍ അതു കഴിഞ്ഞ് രണ്ടു ദിവസം വരെയാണ് മിക്ക സ്ത്രീകളുടെയും ആര്‍ത്തവചക്രം ആരംഭിക്കുന്നത്. ഇതില്‍ അഞ്ചിലൊന്നു പേരുടെയും ആര്‍ത്തവ ചക്രം വെളുത്തവാവിനോ രണ്ടു ദിവസം മുന്നിലോ പിന്നിലോ ആയിരിക്കും. എല്ലാ സ്ത്രീകളുടെയും ആര്‍ത്തവ ചക്രം 28 ദിവസമാണ്. ഇത് രണ്ട് വെളുത്തവാവുകള്‍ക്ക് ഇടയിലുളള സമയമാണെന്നും പഠനം പറയുന്നു. അതേസമയം, ആര്‍ത്തവചക്രം നിയന്ത്രിക്കുന്ന ഹോര്‍മോണായ മെലാടോണിന്റെ ഉത്പാദനവും ചന്ദ്രപ്രകാശവുമായി ബന്ധമുണ്ടായിരിക്കുമെന്നാണ് ഗവേഷകര്‍ വാദിക്കുന്നത്.

Related Topics

Share this story