Times Kerala

കൊറോണ: ചൈനയില്‍ മരണം 2000 കടന്നു

 
കൊറോണ: ചൈനയില്‍ മരണം 2000 കടന്നു

ബെയ്ജിംഗ്: ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 2000കടന്നു. ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു മരണസംഖ്യ 2009 ആയി. ചൈനയിലെ ഹ്യൂബ പ്രവിശ്യയില്‍ ഇന്നലെ മാത്രം മരിച്ചത് 132 പേരാണ്. 75,121 പേര്‍ ഇതിനോടകം രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വൈറസ് ബാധിച്ച് വുഹാനിലെ വുച്ചാന്‍ ആശുപത്രി ഡയറക്ടര്‍ ലിയു ഷിമിംഗും മരണപ്പെട്ടിരുന്നു. കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനില്‍ രോഗികളെ കണ്ടെത്താനായി അധികൃതര്‍ വീടുവീടാന്തരം പരിശോധന ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

Related Topics

Share this story