Times Kerala

തന്റെ പേര് ദുരുപയോഗം ചെയ്യുന്നുവെന്ന് നേഹ സക്‌സേന

 

തന്റെ പേര് ഉപയോഗിച്ച് ആളുകള്‍ ഫെയ്‌സ്ബുക്കില്‍ ബന്ധപ്പെടാനും സൗഹൃദം ഉണ്ടാക്കാനും ശ്രമിക്കുന്നുണ്ടെന്ന് നടി നേഹ സക്‌സേന. ഇത്തരത്തില്‍ തന്റെ പേരില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നവരെ വിശ്വസിക്കരുതെന്ന് നേഹ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

തന്റെ പേര് ഉപയോഗിച്ച് ഫെയ്‌സ്ബുക്കില്‍ ആളുകളോട് ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. തന്റെ സുഹൃത്താണെന്നും കുടുംബമാണെന്നും പറഞ്ഞാണ് ഇത്തരം വ്യാജന്മാര്‍ ആളുകളെ ബന്ധപ്പെടുന്നതെന്നും നേഹ പറഞ്ഞു. കേരളത്തില്‍നിന്നുള്ള സുഹൃത്തുക്കളും ഫോളോവേഴ്‌സും പ്രത്യേകം ശ്രദ്ധിക്കണമെന്നും നേഹ പറഞ്ഞു.

മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ മമ്മൂട്ടി ചിത്രം കസബ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നേഹ ഏറ്റവും ഒടുവിലായി അഭിനയിച്ചത് സഖാവിന്റെ പ്രിയസഖി എന്ന ചിത്രത്തിലാണ്.

Related Topics

Share this story