കൊച്ചി: അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെ ചികിത്സാ സൗകര്യങ്ങളുള്ള ഏറ്റവും അടുത്ത ആശുപത്രിയിലെത്തിക്കുന്നതിന് വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തി. ദേശീയപാതയില്‍ എരമല്ലൂരിലുള്ള മോഹം ആശുപത്രി കേന്ദ്രീകരിച്ചാണ് ആംബുലന്‍സ് സേവനം ആരംഭിച്ചിരിക്കുന്നത്. 99616 30000 എന്ന നമ്പറില്‍ വിളിച്ച് ആംബുലന്‍സ് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

എ.എം. ആരിഫ് എംഎല്‍എ ആംബുലന്‍സിന്റെ ഫ്‌ളാഗോഫ് നിര്‍വഹിച്ചു. 24 മണിക്കൂറും ലഭ്യമാകുന്ന ഈ സേവനം പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു.
വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി സിഇഒ എസ്.കെ. അബ്ദുള്ള, മോഹം ആശുപത്രി ഉടമ ഡോ. വി.സി. മാമ്മന്‍, പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments are closed.