Times Kerala

കൊറോണ: വുഹാനിലെ ആശുപത്രി ഡയറക്ടറും മരിച്ചു, മരണം 1900കടന്നു; 72,000ൽ അധികം പേർക്ക് വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചു

 
കൊറോണ: വുഹാനിലെ ആശുപത്രി ഡയറക്ടറും മരിച്ചു, മരണം 1900കടന്നു; 72,000ൽ അധികം പേർക്ക് വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചു

ബെയ്ജിങ്: കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ വുചാങ് ആശുപത്രിയുടെ ഡയറക്ടറും വൈറസ് ബാധയേറ്റ് മരിച്ചതായി സ്ഥിരീകരണം. ആശുപത്രി ഡയറക്ടർ ആയ ലിയു ഷിമിങ് ആണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. അതേസമയം, വൈറസ് ബാധിച്ച് ഇതുവരെ ചൈനയിൽ മാത്രം 1,900 പേരാണ് മരിച്ചത്. 72,000ൽ അധികം പേർക്ക് വൈറസ് ബാധയേറ്റതായും സ്ഥിരീകരിച്ചിട്ടുണ്ട്.

Related Topics

Share this story