Nature

നാല് വയസ്സുകാരിയെ പുഴയിൽ എറിഞ്ഞു കൊന്ന കേസ്: പ്രതി ഷൈലജയ്ക്ക് ജീവപര്യന്തം തടവ്‌

തൃശ്ശൂര്‍: പുതുക്കാട് നാല് വയസ്സുകാരി മേബയെ പുഴയിലെറിഞ്ഞു കൊന്ന കേസില്‍ പ്രതിയായ കുട്ടിയുടെ ബന്ധുവു ഷൈലജയ്ക്ക് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചു കോടതി. തടവിന് പുറമെ 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട് . പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

തൃശൂർ പാഴായിയിൽ നാല് വയസുകാരിയെ പുഴയിൽ മുക്കി കൊന്ന കേസിൽ പ്രതി കുറ്റക്കാരിയെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഒല്ലൂർ സ്വദേശി ഷൈലജയെയാണ് തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്.

2016 ഓക്ടോബർ 13 നാണ് കണ്ണൂർ സ്വദേശി രഞ്ജിത്തിന്റെയും പാഴായി സ്വദേശിനി നീഷ്മയുടേയും മകൾ മേഭയെ മണലിപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വഷണത്തിലാണ് കുട്ടിയുടെ അമ്മായി ഷൈലജ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.കുട്ടിയുടെ രക്ഷിതാക്കളോടുള്ള വ്യക്തി വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം. അനാശാസ്യത്തിന്റെ പേരില്‍ ഷൈലജയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ സംഭവത്തിനു ശേഷം നാട്ടില്‍ നില്‍ക്കാന്‍ പറ്റാതെയായി. മാത്രവുമല്ല, അനാശാസ്യത്തിന്റെ കാര്യം നാട്ടില്‍ പറഞ്ഞു പരത്തിയത് മേബയുടെ അമ്മയും വീട്ടുകാരുമാണെന്നും ഷൈലജ വിശ്വസിച്ചു. ഈ പകയും കൊലപാതകത്തിനു പ്രേരണയായി. പൊലീസിനു മുമ്പില്‍ ആദ്യം കുറ്റം സമ്മതിച്ച പ്രതി പിന്നീട്, കോടതിയില്‍ നിരപരാധിയാണെന്ന് പലക്കുറി ആവര്‍ത്തിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അന്വേഷിച്ചെത്തിയ രക്ഷിതാക്കളോട് കുട്ടിയെ ചിലർ തട്ടിക്കൊണ്ട് പോയെന്ന് ഷൈലജ തെറ്റിദ്ധരിപ്പിച്ചു. ജില്ലാ കോടതിയില്‍ ചരിത്രത്തിലാദ്യമായി പ്രധാന സാക്ഷികളുടെ വിചാരണയും തെളിവെടുപ്പും വീഡിയോ കോൺഫറൻസിംഗ് വഴിയാണ് നടത്തിയത്.

കൊല്ലപ്പെട്ട മേഭയുടെ രക്ഷിതാക്കളായ രഞ്ജിത്തും, നീഷ്മയും ഓസ്ട്രേലിയയിലെ മെൽബണിലാണ് ജോലി ചെയ്തിരുന്നത്. ഇവർക്ക് വിസ കിട്ടാത്തതിനാലാണ് തെളിവെടുപ്പ് വീഡിയോ കോൺഫറൻസിംഗ് വഴിയാക്കിയത്.

You might also like

Comments are closed.