Nature

കൊ​റോ​ണ; ചൈ​ന​യി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം1,868 ആ​യി; 72,436 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ

ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈ​റ​സ് മൂ​ലം ചൈ​ന​യി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,868 ആ​യി ഉ​യ​ര്‍​ന്നു . തി​ങ്ക​ളാ​ഴ്ച മാ​ത്രം 98 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥിതീകരിച്ചത്. 72, 436 പേ​ര്‍​ക്ക് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു . ഇ​വ​രി​ല്‍ ഡോ​ക്ട​ര്‍​മാ​രും ന​ഴ്സു​മാ​രും ഉ​ള്‍​പ്പെ​ടെ 1,800 ഓ​ളം ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും ഉ​ള്‍​പ്പെ​ടു​ന്നുണ്ട്.

കൊ​റോ​ണ വൈ​റ​സ് രോ​ഗ​ത്തെ നേ​രി​ടു​ന്ന​തി​ന് ചൈ​ന​യ്ക്ക് എ​ല്ലാ സ​ഹാ​യ​വും ഇ​ന്ത്യ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. ചൈ​ന​യി​ലേ​ക്ക് മെ​ഡി​ക്ക​ല്‍ സാ​മ​ഗ്രി​ക​ള്‍ ഉ​ട​ന്‍ അ​യ​യ്ക്കു​മെ​ന്ന് ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തി വി​ക്രം മി​സ്റി അറിയിച്ചു.

രോ​ഗം പ​ട​രു​ന്ന​തു ത​ട​യാ​നാ​യി ഹു​ബൈ​യ് പ്ര​വി​ശ്യ​യി​ലെ ആ​റു കോ​ടി​യോ​ളം പേ​ര്‍​ക്ക് യാ​ത്രാ​വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. വ​ള​രെ അ​ത്യാ​വ​ശ്യ ഘ​ട്ട​ത്തി​ല്‍ മാ​ത്ര​മേ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​വൂ എ​ന്നും ജ​ന​ങ്ങ​ളോ​ടു നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

You might also like

Comments are closed.